ലോട്ടറി: പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് പിണറായി

ലോട്ടറി പ്രശ്‌നത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ ഒറ്റപ്പെടുത്തിയെന്ന വേവലാതിയാണു ചിലര്‍ക്കുള്ളത്. ഏതെങ്കിലും തരത്തില്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണു ചിലരുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ പാര്‍ട്ടിക്കെതിരേ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ആ പരിപ്പൊന്നും ഇനി ഇവിടെ വേവില്ലെന്നും പിണറായി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യസംസ്ഥാന ലോട്ടറി പാടില്ലെന്നതാണു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണ്. അന്യസംസ്ഥാനക്കാര്‍ കേരളത്തിലെ ലോട്ടറി വിഭാഗത്തെ പറ്റിക്കുന്നുണ്ടെന്നു വ്യക്തമായപ്പോഴാണു സംസ്ഥാനം കര്‍ക്കശമായി ഇടപെട്ടുതുടങ്ങിയത്. പ്രശ്‌നം കോടതി കയറിയപ്പോള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.
അന്യസംസ്ഥാനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് ഒരധികാരവുമില്ലെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്. സംഭവങ്ങള്‍ ഇതാണെന്നിരിക്കെ നാലാം വകുപ്പിന്റെ പേര് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications