ബിജുവിനെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി
ദില്ലി: ആലത്തൂര്‍ എം പി പികെ ബിജുവിനെതിരെ നല്‍കിയിരുന്ന കേസ് സുപ്രീം കോടതി തള്ളി. ബിജു പട്ടക ജാതിക്കാരനല്ലെന്ന് കാണിച്ചായിരുന്നു പരാതി. പരാതിക്കാന് ആരോപണം തെളിയിയ്ക്കാന്‍ വേണ്ട രേഖകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു ക്രിസ്ത്യാനിയാണെന്നായിരുന്നു പരാതിക്കാരനായ പി എ ശേഖരന്‍ പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആലത്തൂര്‍ ലോക് സഭാ മണ്ഡലം പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്തതാണ്.
ഇതേ കാരണം പറഞ്ഞ് കൊടികുന്നില്‍ സുരേഷിനെതിരെ നല്‍കിയിരുന്ന കേസില്‍ സുരേഷ് കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ബിജുവിനെതിരെയുള്ള കേസും ശ്രദ്ധനേടി. കൊടികുന്നില്‍ സുരേഷ് പിന്നീട് ഉത്തരവിന് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റെ നേടി.
ബിജുവിനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈകോടതിയില്‍ നല്‍കിയ കേസ് ജൂലൈ 24ന് തള്ളിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications