വേശ്യാലയത്തില്‍ നിന്നും ബിപിഒക്കാരിയെ രക്ഷിച്ചു
ദില്ലി: ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ബിപിഒ ജീവനക്കാരിയുള്‍പ്പെടെ രണ്ടു സ്ത്രീകളെ ദില്ലി പൊലീസ് വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയിലാണ് ദില്ലിയിലെ ജിബി റോഡിലെ വേശ്യാലയത്തില്‍ നിന്നും യുവതികളെ രക്ഷപ്പെടുത്തിയത്. വേശ്യാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഒരാളാണ് യുവതികളുടെ അപേക്ഷയനുസരിച്ച് പൊലീസില്‍ വിവരമറിയിച്ചത്.
തങ്ങളെ വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും സത്യാവസ്ഥ മറച്ചുവച്ചാണ് രണ്ടു മാസം മുമ്പ് തങ്ങളെ ഇവിടെയെത്തിച്ചതെന്നും ഇവര്‍ ഇയാളോട് പറഞ്ഞിരുന്നു.
യുവതികള്‍ രണ്ടുപേരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. രക്ഷപ്പെടുത്തിയശേഷം പൊലീസ് ഇവരെ ദില്ലിയിലെ നാരിനികേതനില്‍ താമസിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വേശ്യാലയം നടത്തിപ്പുകാരിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ബാംഗ്ലൂരില്‍ ബിപിഒ ജീവനക്കാരിയായ ഒരു യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ഇവിടെയെത്തിച്ചത്. നല്ല കാള്‍സെന്ററില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയണത്രേ ഇയാള്‍ യുവതിയെ ദില്ലിയിലെത്തിച്ചത്.
ദില്ലിയിലെത്തിച്ചശേഷം ഇയാള്‍ യുവതിയെ വേശ്യാലയം നടത്തിപ്പുകാരിയ്ക്ക് വില്‍ക്കുകയായിരുന്നു. രണ്ടാമത്തെ യുവതി രണ്ട് മക്കളുടെ അമ്മയാണ്. ഇയാളെയും ഇതേ ഓട്ടോഡ്രൈവറാണ് ജോലി വാഗ്ദാനം ചെയ്ത് ഇവിടെയെത്തിച്ചത്.












Click it and Unblock the Notifications