എസ്‌ഐയുടെ മരണം: പ്രതിയും ഭാര്യയും മരിച്ച നിലയില്‍

കാളികാവ് പോലീസ്‌സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പിപി വിജയകൃഷ്ണനെ വെടിവെച്ച് കൊന്ന ചോക്കാട് പെടയന്താളിലെ അറങ്ങോടന്‍ മുജീബ്‌റഹ്മാന്റെയും (34) ഭാര്യയുടെയും മൃതശരീരങ്ങളാണ് നിലമ്പൂര്‍ കാട്ടിനുള്ളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
പീഡനക്കേസിലെ പ്രതിയായ ഞായറാഴ്ച അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ എസ്‌ഐയെ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുപയോഗിച്ചു വെടിവച്ചു കൊല്ലുകയായിരുന്നു.
സംഭവശേഷം പ്രതിയും കുടുംബവും കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. അതിനുശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതി ഭാര്യയെയും രണ്ടുമക്കളെയും കൂട്ടി ഓടിരക്ഷപ്പെട്ടത്.












Click it and Unblock the Notifications