Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബറി മസ്ജിദ് തകര്‍ത്തതില്‍ രാജീവിനും പങ്കുണ്ട്?

ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പരോക്ഷ ഉത്തരവാദിത്തം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കാണെന്നു ഫ്രഞ്ച് സാഹിത്യകാരന്‍ ഡോക്ടര്‍ ക്രിസ്‌റ്റോഫ് ജഫര്‍ലറ്റ്.

ദില്ലിയില്‍ 'ഇന്ത്യയിലെ ജാതി മത രാഷ്ട്രീയം' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മതവിഭാഗത്തെ മറ്റൊന്നിനെതിരേ ഉപയോഗിക്കാനുള്ള രാജീവിന്റെ ശ്രമങ്ങളാണു മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നിലെന്നാണ് എഴുത്തുകാരനും അധ്യാപകനുമായ ജഫര്‍ലറ്റ് പറയുന്നത്.

ഷാ ബാനു കേസിലെ നടപടിയും മുതല്‍ വിഎച്ച്പിയുടെ അഭ്യര്‍ഥനപ്രകാരം അയോധ്യയിലെ തര്‍ക്കമന്ദിരം ആരാധനയ്ക്കായി തുറന്നുകൊടുത്തതും 'രാമന്റെ സ്ഥലം' എന്ന വിശേഷണവുമായി ഫൈസാബാദില്‍നിന്നു തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതുമെല്ലാം രണ്ടു മതങ്ങളുടെയും വികാരം ഉപയോഗപ്പെടുത്താനുള്ള രാജീവിന്റെ ശ്രമങ്ങളായിരുന്നു-ജഫര്‍ലറ്റ് പറയുന്നു.

അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ 24, ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായകദിനമാകുമെന്നും അദ്ദേഹം പറയുന്നു. മുസ്ലിങ്ങളെ മുഖ്യധാരയിലേക്കു തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ നേതാക്കള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

അനുരഞ്ജനത്തിനുള്ള ആദ്യശ്രമങ്ങള്‍ ഹിന്ദു പക്ഷത്തുന്നിന്നാണ് ഉണ്ടാകേണ്ടത്. വിജയഭാവത്തിലുള്ള പ്രതികരണങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ജഫര്‍ലറ്റ് പറഞ്ഞു.

മുസ്ലിംകളും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കേണ്ട സമയമാണ് ഇത്.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതാണു തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവെന്നു ഭൂരിഭാഗം ഇന്ത്യന്‍ മുസ്ലിംകളും കരുതുന്നു. താനും ഗവേഷണ വിദ്യാര്‍ഥികളും പന്ത്രണ്ട് ഇന്ത്യന്‍ നഗരങ്ങളിലെ മുസ്ലിംകള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഇതാണു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്നും ജഫര്‍ലറ്റ് പറയുന്നു. 'ഗാന്ധി' ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ ഐക്യം നഷ്ടമാകും. രാഹുലിനെ കോണ്‍ഗ്രസുകാര്‍ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്.

തീവ്ര അജന്‍ഡയുള്ള ഒരാള്‍ക്കും സഖ്യകക്ഷികളെ ഒപ്പംനിര്‍ത്താന്‍ കഴിയില്ല. നരേന്ദ്രമോഡി ശക്തനായ നേതാവായിരിക്കാം; പക്ഷേ അദ്ദേഹം തലപ്പത്തെത്തിയാല്‍ ബിജെപി ഒറ്റപ്പെടും. ബിജെപി അധ്യക്ഷനെ ആര്‍എസ്എസ്.നിശ്ചയിക്കുന്നിടത്തോളം മോഡിക്കു മുന്നണിയുടെ തലപ്പത്തെത്താന്‍ സാധ്യതകളില്ല ജാഫര്‍ലോട്ട് പറഞ്ഞു. പാരിസില്‍ 'ദക്ഷിണേഷ്യന്‍ രാഷ്ട്രീയവും ചരിത്രവും' എന്ന വിഷയം പഠിപ്പിക്കുകയാണ് ജഫര്‍ലറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+