വെടിയേറ്റ സംഭവം നാടകമെന്ന്
ഉദയ്പുര്‍: സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യസാക്ഷി അസം ഖാന് വെടിയേറ്റ സംഭവം നാടകമെന്ന് സംശയം.
ചൊവ്വാഴ്ച രാത്രിയാണ് ഉദയ് സാഗര്‍ തടാകത്തിനു സമീപത്ത് അസംഖാന് വെടിയേറ്റത്. ഈ സമയം സുഹൃത്ത് ഇക്ബാലും കൂടെയുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണു സംഭവം വ്യാജമാണെന്ന സൂചനകള്‍ ലഭിച്ചത്.
ജനശ്രദ്ധ നേടുന്നതിനു വേണ്ടി അസംഖാന്‍ തന്നെ ആസൂത്രണം ചെയ്ത സംഭവമാണിതെന്ന് ഇഖ്ബാല്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാടന്‍ തോക്ക് ഉപയോഗിച്ചു രണ്ടു വട്ടം വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് അസം ഖാന്റെ തോളില്‍ തറച്ചുവെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം, തന്നെ ആരോ കൊല്ലാന്‍ ശ്രമിച്ചതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അസം ഖാന്‍. മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം വെടിവയ്ക്കുകയായിരുന്നുവെന്ന് അസം ഖാന്‍ ആവര്‍ത്തിയ്ക്കുന്നു. അതേ സമയം ഇയാള്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തോക്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ചികിത്സയില്‍ കഴിയുന്ന അസംഖാനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇഖ്ബാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications