സ്റ്റാര്‍സിങ്ങറിലെ നര്‍ത്തകിയെ മതംമാറ്റിയെന്ന്
നെടുമങ്ങാട്: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയിലെ നര്‍ത്തകിയെ മതം മാറ്റി വിവാഹം കഴിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയാണ് പൊലീസീല്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രിയെ കടത്തിക്കൊണ്ടുപോയി മതം മാറ്റി നിയമവിരുദ്ധമായി വിവാഹം കഴിച്ചെന്നാണ് പരാതി. ആനാട് സ്വദേശിയായ വിധവയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഏതാനും മാസം മുമ്പാണ് മരിച്ചത്.
കുട്ടികളില്ലാത്തതിനാല്‍ 1993ല്‍ എറണാകുളത്തെ ഒരു മിഷണറി സ്ഥാപനത്തില്‍ നിന്നും 6മാസം വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു.
ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 17 വയസ്സേ ആയിട്ടുള്ളു. നെടുമങ്ങാട്ടെ ഒരു ഐടിസിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി സ്റ്റാര്‍സിംഗര്‍ പ്രോഗ്രാമില്‍ നര്‍ത്തകിയുമായിരുന്നു.
ഈ മാസം ഒന്നിന് കന്യാകുളങ്ങര സ്വദേശി പ്രേമം നടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.
കാമുകന്‍ മകളെ മതം മാറ്റി വിവാഹം കഴിച്ചതായും അതു സംബന്ധിച്ച ഫോട്ടോ തനിക്ക് തപാലില്‍ അയച്ചു തന്നതായും വളര്‍ത്തമ്മ നെടുമങ്ങാട് ഡിവൈ.എസ്.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, വളര്‍ത്തമ്മ അനാശാസ്യത്തിനു പ്രേരിപ്പിച്ചതു മൂലം പരിചയക്കാരനായ ഒരു യുവാവിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്ന് വിവരിച്ച് ജില്ലാകോടതിയെ സമീപിച്ചിരിക്കയാണ് മകള്‍.
ഈ പരാതിക്കു പിന്നില്‍ മകളെ കടത്തിക്കൊണ്ടുപോയവരാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.
ഇതിനിടെ ലൌ ജിഹാദിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാരോപിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയും രംഗത്തു വന്നിട്ടുണ്ട് .












Click it and Unblock the Notifications