Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരിനൊപ്പം കേരളം ചേര്‍ക്കാന്‍ അനുമതി വേണം

കൊച്ചി: സ്വകാര്യസ്ഥാപനങ്ങളുടെ പേരിനൊപ്പം ഇന്ത്യ, കേരളം എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പേരിനൊപ്പം ഇനി അനുമതി വേണമെന്ന് കോടതി ഉത്തരവ്.

അനുമതിയില്ലാതെ പേരിനൊപ്പം 'കേരള' എന്ന പദം ചേര്‍ത്തതിന് ഫോര്‍ട്ടുകൊച്ചിയിലെ കേരള കഥകളി സെന്ററിനെതിരേ ഫോര്‍ട്ടുകൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജു നല്‍കിയ നോട്ടീസ് ശരിവച്ചാണ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ഉത്തരവ്.

1950ലെ ദേശീയ ചിഹ്നങ്ങളും പദങ്ങളും ദുരുപയോഗം തടയല്‍ നിയമപ്രകാരമാണു നോട്ടീസ് നല്‍കിയതെന്ന് പോലീസ് കോടതിയില്‍ വിശദീകരിച്ചു.

സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ഇതു കാരണമാവുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 2008 ല്‍ ഡി.ജി.പി. പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ തനതു കലാരൂപമായ കഥകളി പ്രചരിപ്പിക്കുന്നതിനാണ് ഈ നാമം സ്വീകരിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+