തത്ത വഴി ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പുറത്തായി
ലണ്ടന്‍: വളര്‍ത്തു തത്തകളെ സംസാരിക്കാന്‍ ശീലിപ്പിക്കുന്നത് പലര്‍ക്കും ഹരമുള്ള കാര്യമാണ്. ചില തത്തകളാകട്ടെ കേള്‍ക്കുന്നതെന്നും പറയാന്‍ പഠിക്കുന്ന അതിസാമര്ഥ്യക്കാരുമാണ്.
ബ്രിട്ടനിലെ ഒരു സ്ത്രീയുടെ വളര്‍ത്തു തത്തയുടെ അതിസാമര്‍ത്ഥ്യം അവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. കാര്യം എന്തെന്നല്ലേ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണ് തത്ത വെളിച്ചത്താക്കിയത്.
ആന്റി തോംസണ്‍, റേച്ചല്‍ ഹാരിസണ്‍ എന്നിവരുടെ വിവാഹബന്ധമാണ് തത്തകാരണം തകര്‍ന്നത്. ഭര്‍ത്താവിന്റെ ഓഫീസില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയുടെ പേര് തത്ത നിരന്തരമായി പറയാന്‍ തുടങ്ങിയതോടെയാണ് റേച്ചല്‍ കാര്യം നിരീക്ഷിച്ചു തുടങ്ങിയത്.
ആദ്യം ക്ലെയര്‍ ക്ലെയര്‍ എന്ന് പറഞ്ഞിരുന്ന തത്ത പിന്നീട് ഐ ലവ് യു ക്ലെയര്‍ എന്നുകൂടി പറയാന്‍ തുടങ്ങിയതോടെ റെയ്ച്ചലിന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. പിന്നീട് ഇവര്‍ ഭര്‍ത്താവിനെ കാര്യമായി നിരീക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ ഓഫീസിലേയ്ക്ക് വിളിച്ചപ്പോള്‍ ഭര്‍ത്താവ് ഈ യുവതിയ്ക്കൊപ്പം പുറത്തുപോയിരിക്കുകയാണെന്ന് വിവരം ലഭിച്ചു. റെയ്ച്ചല്‍ ഉടന്‍തന്നെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിനെയും കാമുകിയെയുമാണ്.
ഇവരുടെ ഇത്തരം കണ്ടുമുട്ടലുകളില്ക്കിടയിലാകാം തത്ത ക്ലെയര്‍ എന്ന പേര് പഠിച്ചെടുത്തത്. കാര്യം മനസ്സിലായതോടെ റെയ്ച്ചല്‍ ഭര്‍ത്താവിനെ വീടിന് പുറത്താക്കി.
കാര്യമറിയാതെ ക്ലെയര്‍ ക്ലെയര്‍ എന്ന് ഉരുവിട്ടുകൊണ്ടിരുന്ന തത്തയെയും റെയ്ച്ചല്‍ പുറത്താക്കി. ഭര്‍ത്താവിന്റെ കാമുകിയുടെ പേര് കേള്‍ക്കുന്നത് സഹിക്കവയ്യാതെയാണ് റെയച്ചല്‍ തത്തയെയും കുടിയിറക്കിയത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications