മാനസികരോഗിയായ യുവതിയെ 3വര്‍ഷം പൂട്ടിയിട്ടു
ദില്ലി: മാനസികരോഗം പിടിപെട്ട ഇരുപത്തിയേഴുകാരിയെ വീട്ടുകാര്‍ 3വര്‍ഷം കുടുസ്സുമുറിയില്‍ കെട്ടിയിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട എന്‍ജിഒ പ്രവര്‍ത്തകര്‍ ഞായറാഴ്ച യുവതിയെ രക്ഷപ്പെടുത്തി.
ദില്ലി സ്വദേശിയായ യുവതിയ്ക്കാണ് രോഗവും ഒപ്പം വീട്ടുകാരുടെ ക്രൂരതയും അനുഭവിക്കേണ്ടിവന്നത്. ഇവരുടെ ഒരു അയല്‍വാസിയാണ് ഇക്കാര്യം എന്‍ജിഒയെ അറിയിച്ചത്.
പൊലീസുമായിച്ചെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ മുറിയുടെ പൂട്ട് പൊളിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ മലമൂത്രവിസര്‍ജ്ജനത്തിനായിപ്പോലും വീട്ടുകാര്‍ പുറത്തുവിട്ടിരുന്നില്ലെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു.
തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നുവത്രേ മുറിയില്‍ ഇവര്‍ കഴിഞ്ഞിരുന്നത്. അയല്‍പക്കക്കാര്‍ക്കെല്ലാം യുവതിയുടെ അവസ്ഥയില്‍ വിഷമമുണ്ടെങ്കിലും സ്വയം പ്രശ്‌നത്തില്‍ച്ചെന്ന് ചാടാന്‍ കഴിയില്ലെന്ന് കരുതിയാണത്രേ ആരും ഇക്കാര്യം പരാതിപ്പെടാതിരുന്നത്.
ഒടുവിലാണ് ഒരു അയല്‍വാസി രണ്ടും കല്‍പ്പിച്ച് എന്‍ജിഒയില്‍ വിവരം നല്‍കിയത്. നിയമോപദേശം തേടിയശേഷം യുവതിയുടെ തുടര്‍ സംരക്ഷണത്തില്‍ തീരുമാനമെടുക്കുമെന്ന് എന്‍ജിഒ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications