Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ മകള്‍ക്ക് കിടക്കാന്‍ പെട്ടി

Camarone With Wife and Daughter
ലണ്ടന്‍: ഒരു പ്രധാനമന്ത്രിയുടെ കുഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഉറങ്ങുന്ന കാര്യം ചിന്തിക്കാന്‍ കഴിയുന്നുണോ. എന്നാല്‍ യാഥാര്‍ത്ഥ്യമാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മകളാണ് പെട്ടി തൊട്ടിലാക്കിയിരിക്കുന്നത്.

അടുത്തിടെയാണ് കാമറൂണിന് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ പെട്ടിയില്‍ ഉറങ്ങുന്നകാര്യം കാമറൂണ്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു മാസം പ്രായമുള്ള ഫ്‌ളോറന്‍സിന്റെ ജനനവും അപ്രതീക്ഷിതമായിരുന്നു. കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് ഒരു മാസം മുമ്പായിരുന്നു പ്രസവം.

ഓഗസ്റ്റില്‍ കോണ്‍വാള്‍ കടല്‍ത്തീരത്ത് അവധി ദിനമാഘോഷിക്കാന്‍ പോയപ്പോഴാണ് കാമറോണിന്റെ ഭാര്യ സാമന്ത, ഫേ്‌ളാറന്‍സിനു ജന്മംനല്‍കിയത്.

ജനിച്ചയുടനെ കിടത്താന്‍ കൈയ്യില്‍ മെത്തയില്ലാതിരുന്നതിനാലാണ് കുഞ്ഞിനെ കാര്‍ഡ്‌ബോര്‍ഡ് പെട്ടില്‍ കിടത്തി ഉറക്കിയത്. കുഞ്ഞിനെ കിടത്താന്‍ കൈയ്യില്‍ മെത്തയില്ലാതെ വിഷമിച്ച കാമറോണിനു ഈ വിദഗ്ധ മാര്‍ഗം പറഞ്ഞുകൊടുത്തതാകട്ടെ ആറു വയസുകാരിയായ അദ്ദേഹത്തിന്റെ മൂത്ത മകള്‍ നാന്‍സി.

അനിയത്തിയെ കിടത്താന്‍ നാന്‍സി സംഘടിപ്പിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടി അലങ്കരിച്ചാണ് തൊട്ടിലാക്കിയത്. കടല്‍തീരത്തു നിന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോഴും ഫ്‌ളോറന്‍സിനു തൊട്ടില്‍ വേണ്ട.

തൊട്ടിലില്‍ കിടത്തിയാല്‍ ഉറങ്ങാന്‍ കൂട്ടാക്കാത്ത ഫ്‌ളോറന്‍സ് പെട്ടിയില്‍ കിടത്തിയാല്‍ ശാന്തയായി ഉറങ്ങുമത്രേ. ഇപ്പോള്‍ എന്തിനും തന്റെ മകള്‍ക്ക് ഈ പെട്ടി കൂടിയേതീരുവെന്നും അല്ലെങ്കില്‍ വാശിയാണെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+