കശ്മീര്‍: വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം

കശ്മീര്‍ വിഷയം ഉന്നയിച്ചുകൊണ്ട് ഐക്യരാഷ്ട്ര പൊതു സഭയില്‍ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മുദ് ഖുറേഷി നടത്തിയ പ്രസംഗമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.
കശ്മീരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ തടയാന്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നില്ലെന്ന് ഖുറേഷി ആരോപിച്ചു. കശ്മീരില്‍ ഇന്ത്യ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. അവിടത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുവാന്‍ ഇന്ത്യ തയാറാകുന്നില്ല.
സംഘര്‍ഷത്തില്‍ ഇതിനോടകം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. കശ്മീര്‍ സംഘര്‍ഷത്തെ പാകിസ്താന്‍ അപലപിക്കുന്നു-ഇങ്ങനെയായിരുന്നു ഖുറേഷിയുടെ പ്രസംഗം.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കു സ്വീകാര്യമല്ലാത്ത ഇടപെടല്‍ ആണു പാക്കിസ്ഥാന്‍ നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പ്രതികരിച്ചു.
ഒട്ടേറെ ആഭ്യന്തര പ്രശ്‌നമുള്ള രാജ്യമാണു പാക്കിസ്ഥാന്‍. അതു മറയ്ക്കാനാണു ഷാ മെഹ്മൂദ് ഖുറേഷി ഇന്ത്യക്കെതിരെ പ്രസ്താവന നടത്തുന്നത്.നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ പാക്കിസ്ഥാന്‍ ആത്മാര്‍ഥത കാണിക്കണം- എസ്.എം.കൃഷ്ണ പറഞ്ഞു.
യുഎന്‍ സമ്മേളനത്തിനിടെ ഇന്ത്യാ പാക്ക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എസ്.എം.കൃഷ്ണ തള്ളിക്കളഞ്ഞു.
ഖുറേഷിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇന്ത്യ പാക്ക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications