Get Updates
Get notified of breaking news, exclusive insights, and must-see stories!

പര്‍ദ്ദധരിക്കാത്തതിന് ഭീഷണി: റിയാന വിഎസിനെ കണ്ടു

തിരുവനന്തപുരം: പര്‍ദ്ദ ധരിക്കാത്തതിനെത്തുടര്‍ന്ന് വധഭീഷണി നേരിടുന്ന കാസര്‍കോട് സ്വദേശിനിയായ എന്‍ജിനീയര്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സഹായം തേടി.

കോടതി ഇടപെട്ട് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടും മതമൗലികവാദികളുടെ ഭീഷണി തുടരുന്നതിനെത്തുടര്‍ന്നാണ് റിയാന ആര്‍ ഖാസി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവരെ സന്ദര്‍ശിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായം തേടിയിരിക്കുന്നത്.

കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ റിയാന എന്‍ജിനീയറിങ് കഴിഞ്ഞ് സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ജീന്‍സും ടോപ്പും ചുരിദാറുമണിഞ്ഞതിനെത്തുടര്‍ന്നാണ് പര്‍ദ്ദധരിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ റിയാനെ ഭീഷണിപ്പെടുത്തിയത്. ഇസ്ലാമിക വസ്ത്രങ്ങള്‍ ധിരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.

ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോയി മടങ്ങവെ കാഞ്ഞങ്ങാടിനടുത്തുവച്ച് പുലര്‍ച്ചെ ആറിനു റയാന സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം നടന്നിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പോലീസുകാരന്‍ അസുഖം കാരണം നീലേശ്വരത്ത് ഇറങ്ങിയിരുന്നു. കാറില്‍ റയാനയും മാതാവും സഹോദരിയുമാണ് ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് വെള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ആക്രമിച്ചത്.

കാറില്‍ നിന്നിറങ്ങിയ രണ്ടുപേര്‍ റയാന സഞ്ചരിച്ച കാറിനു കൈകാണിച്ചു. നിര്‍ത്താത്തതിനേത്തുടര്‍ന്ന് കാറിനു നേരെ കല്ലുകള്‍ എറിയുകയായിരുന്നുവെന്നു റയാന പറഞ്ഞു. കാറിന്റെ നമ്പര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

വധഭീഷണി ഉയര്‍ത്തുന്ന കത്തുകളും ഫോണ്‍ കോളുകളും ഈ ഇരുപത്തിരണ്ടുകാരിക്കു നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുസ്ലിം സമുദായത്തോടു മാപ്പു പറയണമെന്നാണു ഭീഷണി മുഴക്കിയവരുടെ നിര്‍ദേശം.

ഭീഷണിസന്ദേശങ്ങളില്‍ നിന്നു മാറി ആക്രമണത്തിലേക്കു കടന്നതിനെത്തുടര്‍ന്ന് റയാന തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരെ കണ്ടു സഹായം തേടി.

പ്രശ്‌നം ഗൗരവമായി കാണുമെന്നും റയാനയുടെ സുരക്ഷയ്ക്കു വേണ്ട നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി. ഉത്തരമേഖലാ ഐ.ജിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+