കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനിയിലുള്ളവര്‍ക്ക് പുറംലോകം കാണാന്‍ ഇനി രണ്ടാഴ്ച

  • By Lakshmi
Google Oneindia Malayalam News

സാന്റിയാഗോ: ഓഗസ്റ്റ് 5മുതല്‍ ചിലിയിലെ ഖനിയില്‍ കഴിയുന്ന ഖനി തൊഴിലാളിഖല്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തെത്താന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 33 പേരാണ് ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാകാര്യങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പേടകം ഖനിമുഖത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ 15ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിലിയിലെ ആഭ്യന്തര മന്ത്രാലയം ഉപദേശക ക്രിസ്റ്റിന് ബര പറഞ്ഞു.

പുറത്തെത്തുന്ന തൊഴിലാളികളുടെ പ്രാഥമി പരശോധനകള്‍ക്കായി മൊബൈല്‍ ആശുപത്രിയിലും മറ്റു സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തന പേടകത്തില്‍ ഉപയോഗിക്കാനുള്ള ഒരു കേബിള്‍ ജര്‍മ്മനയില്‍ നിന്നും എത്തേണ്ടതുണ്ട്. ഇതും അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X