മക്കള്‍ അമ്മയ്ക്ക് എച്ച്‌ഐവി രക്തം കുത്തിവച്ചു
ഹൈദരാബാദ്: സ്വത്ത് തട്ടിയെടുക്കാനായി മക്കള്‍ തന്റെ ശരീരത്തില്‍ എച്ച്‌ഐവി പൊസിറ്റീവ് രക്തം കുത്തിവച്ചതായി വൃദ്ധ മാതാവ് പൊലീസില്‍ പരാതി നല്‍കി.
50 ലക്ഷത്തോളം വരുന്ന സ്വത്ത് സ്വന്തമാക്കാന്‍ തന്നെ കൊല്ലുകയായിരുന്നു മക്കളുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
ആന്ധ്രയിലെ ഗുന്ദൂര്‍ പട്ടണത്തിലാണ് സംഭവം. രചകൊണ്ട ഭാരതി എന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മക്കളായ കാമേശ്വരി(32), ദുര്‍ഗ ദേവി(35) എന്നിവര്‍ക്കെതിരെയാണ് ഭാരതി പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് മാസം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മക്കള്‍ തന്റെ ശരീരത്തില്‍ എച്ച്‌ഐവി പൊസിറ്റീവ് രക്തം കുത്തിവച്ചതെന്ന് പരാതിയില്‍ പറയുന്നു.
25 ഏക്കര്‍ ഭൂമിയും രണ്ട് വീടുകളും ഉള്‍പ്പെടുന്ന സ്വത്ത് തങ്ങള്‍ക്ക് നല്‍കുന്നതിനായി കാമേശ്വരിയും ദുര്‍ഗയും അവരുടെ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ തങ്ങളിലാരെങ്കിലും ഒരാള്‍ മരിക്കുന്നതുവരെ കാത്തിരിക്കാനാണത്രേ അച്ഛനും അമ്മയും അവരോട് പറഞ്ഞത്. ഇതാണ് ഇത്തരമൊരു നീക്കത്തിന് മക്കളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
സെപ്റ്റംബറില്‍ പനി ബാധിച്ച ഭാരതിയെ സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സ് കൂടിയായ മകള്‍ കാമേശ്വരി ഒരു ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് അവര്‍ തന്നെ ഏറ്റവും പുതിയ ആന്റിബയോട്ടിക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു ഇന്‍ജക്ഷന്‍ നല്‍കുകയും ചെയ്തത്രേ.
ഇതിനെത്തുടര്‍ന്ന് പനി കുറഞ്ഞെങ്കിലും ശക്തമായ സന്ധിവേദനയും ക്ഷീണവും ഭാരതിക്ക് അനുഭവപ്പെട്ടു.
പിന്നീട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തങ്ങളുടെ നാട്ടില്‍ നടന്ന ഒരു സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഭാരതി രക്തം പരിശോധിച്ചപ്പോഴാണ് താന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് അവര്‍ മനസ്സിലാക്കുന്നത്.
അറുപത്തിരണ്ട് വയസ്സുള്ള ഭര്‍ത്താവുമൊന്നിച്ച് അവര്‍ വിവിധ ഡോക്ടര്‍മാരെ കാണുകയും വൈറസ് ബാധ അടുത്തിടെയുണ്ടായതാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഒരു ചുവന്ന ദ്രാവകരൂപത്തിലുള്ള മരുന്നാണ് തന്റെ ശരീരത്തില്‍ കുത്തിവച്ചതെന്ന് ഭാരതി ഓര്‍ക്കുന്നു. ഇത് വൈറസ് ബാധയുള്ള രക്തമാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വൃദ്ധദമ്പതികള്‍ സഹായത്തിനായി ജില്ലാ കളക്ടറേയും പൊലീസ് സൂപ്രണ്ടിനേയും സമീപിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും കാമേശ്വരിയെ സസ്പന്‍ഡ് ചെയ്യാനും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കാമേശ്വരിയും ദുര്‍ഗയും ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications