കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വിവാഹം ചെയ്യാന്‍ കുഞ്ഞിനെ കിഡ്‌നാപ് ചെയ്തു

  • By Lakshmi
Google Oneindia Malayalam News

മുംബൈ: വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയെ വിവാഹം ചെയ്യാനായി യുവാവ് അവരുടെ പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആര്‍സിഎഫ് പൊലീസ് മുപ്പതുകാരനായ അഷ്‌റഫ് ഷെയ്ഖ് എന്നയാളെ അറസ്‌ററുചെയ്തു. മുസ്‌കിനെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹാഭ്യര്‍ത്ഥന അവര്‍ നിരസിച്ചതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അഷ്‌റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ചെമ്പൂരില്‍ വച്ച് സെപ്റ്റംബര്‍ മുപ്പതിനാണ് മുസ്‌കന്‍ ഝാ എന്ന സ്ത്രീയുടെ കുട്ടിയെ കാണാതായത്. കുഞ്ഞിനെ തട്ടിയെടുത്ത് ഇയാള്‍ കാണ്‍പൂരിലേയ്ക്ക കടക്കുകയായിരുന്നു.

പിന്നീട് മുസ്‌കിനെ ഫോണില്‍ വിളിച്ച് കുഞ്ഞിനെ വേണമെങ്കില്‍ കാണ്‍പൂര്‍ റയില്‍വേസ്റ്റേഷനില്‍ എത്തണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടു. മുസ്‌കിന്‍ സംഭവം പൊലീസില്‍ അറിയിച്ചപ്പോള്‍ അഷ്‌റഫുമായി ഫോണ്‍വഴിയുള്ള ബന്ധം തുടരാനായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്.

ഇങ്ങനെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് ഇയാളെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. ഒക്ടോബര്‍ 3ന് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ മുസ്‌കിന്‍ വിവാഹത്തിന് തയ്യാറാണെന്ന് അഷ്‌റഫിനോട് പറയുകയും കാണ്‍പൂരിലെ അയാളുടെ മേല്‍വിലാസം ആവശ്യപ്പെടുകയും ചെയ്തു.

മുസ്‌കിന്റെ വാക്കുകള്‍ വിശ്വസിച്ച അഷ്‌റഫ് വിലാസം പറഞ്ഞുകൊടുത്തു. ഇങ്ങനെ പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ കോടതി ഒക്ടോബര്‍ 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X