സംശയം: നവവധുവിനെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
ആലപ്പുഴ: നവവധുവിനെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മാവേലിക്കര സ്വദേശി ബിനോയി കുര്യന്‍ (30) ആണ് ഭാര്യ സ്വീറ്റി (24) യെ കൊലപ്പെടുത്തിയ ശേഷം വാടക വീട്ടില്‍ തൂങ്ങിമരിച്ചത്.
ഇന്റര്‍നെറ്റിലൂടെയുള്ള പരിചയത്തിലൂടെ 22 ദിവസം മുമ്പാണ് ഇവര്‍ വിവാഹം രജിസ്റ്റാര്‍ ചെയ്തത്. ദമ്പതികള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പാലുമായി എത്തിയ ആളാണ് മൃതദേഹം കണ്ടത്.
സ്വീറ്റിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം വലതു കൈയുടെ ഞരമ്പ് മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടത്.
രണ്ടുമാസം മുമ്പാണ് ഇവര്‍ പള്ളിപ്പാട്ട് വീട് വാടകയ്‌ക്കെടുത്തത്. ദുബായ് എയര്‍പോര്‍ട്ടില്‍ സ്‌റ്റോര്‍ കീപ്പറാണ് ബിനോയ്. സ്വീറ്റി കൊച്ചിയിലെ ഒരു മാര്യേജ് ബ്യൂറോയില്‍ ജീവനക്കാരിയാണ്.
ഒരാഴ്ച മുമ്പ് വിദേശത്തുപോയ ബിനോയ് നാലുദിവസം മുമ്പ് മടങ്ങിയെത്തുകയായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.
ഭാര്യയുടെ മൊബൈല്‍ ഫോണില്‍ എംഎംഎസ് വന്നതിനെച്ചൊല്ലി ഇരുവരും കലഹിച്ചതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications