ഫുട്‌ബോള്‍ ഇതിഹാസം റൊമാരിയോ രാഷ്ട്രീയത്തില്‍

വോട്ടെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകളാണ് റൊമാരിയോയ്ക്കു ലഭിച്ചത്. റിയോ ദ ഷാനേറോയിലെ നിയമസഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ചവരില്‍ ആറാം സ്ഥാനത്താണ് റൊമാരിയോ. ജനുവരിയില്‍ നാഷണല്‍ കോണ്‍ഗ്രസിലേയ്ക്കു അയക്കാന്‍ മതിയായ വോട്ടുകള്‍ റൊമാരിയോയ്ക്കു ലഭിച്ചിട്ടുണ്ട്.
പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള കായികപദ്ധതികള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള പുത്തന്‍സംരംഭങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളുയര്‍ത്തിയാണ് റൊമാരിയോ മത്സരിച്ചത്. ഫുട്‌ബോള്‍താരമെന്ന പ്രതിച്ഛായ തത്കാലത്തേക്ക് മാറ്റി നാലുവര്‍ഷം ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യമെന്ന് റൊമാരിയോ പറഞ്ഞു.
ബ്രസീലില്‍ രാഷ്ട്രീയത്തിലറങ്ങി ജനവിധി തേടി ഇരുപതോളം കായികതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി റൊമാരിയോയാണ്.
അതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായ ദില്‍മ റൗസേഫിനു തന്നെയാണ് മുന്‍തൂക്കം കണക്കാക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഈ മാസം31ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ഇവര്‍ കേവലഭൂരിപക്ഷം നേടുമെന്നു കരുതപ്പെടുന്നു.












Click it and Unblock the Notifications