പുടിന് സമ്മാനമായി അര്‍ദ്ധ നഗ്ന കലണ്ടര്‍

രാജ്യത്തെ മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ 12 മാധ്യമ വിദ്യാര്‍ഥിനികളാണു പ്രധാനമന്ത്രിക്ക് ചൂടന്‍ സമ്മാനം നല്‍കിയത്.
'വ്‌ളാഡിമിര്‍ വ്‌ളാഡിമിറോവിച്ച്' പേരിട്ടിരിക്കുന്ന കലണ്ടറില്‍ ജന്മദിനാശംസയും രേഖപ്പെടുത്തിയിട്ടുണ്ട്. 'നിങ്ങള്‍ കാട്ടുതീ അണച്ചിട്ടുണ്ടാകും, പക്ഷെ ഞാന്‍ ഇപ്പോഴും കത്തുന്നു'വെന്നാണു സമ്മാനം അയച്ച മിസ്മാര്‍ച്ച്, ലെന എന്നിവര്‍ സന്ദേശത്തില്‍ എഴുതിയിരിക്കുന്നത്.
ഇത്തരമൊരു കലണ്ടര്‍ സമ്മാനമായി പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചതിന് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അന്പത്തിയെട്ടുകാരനായ പുടിന്‍ അലീന കന്പീവ എന്ന 27കാരി ജിനംസ്റ്റിക് താരത്തെ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ കുറെക്കാലമായി ഇവര്‍ തമ്മിലുള്ള ബന്ധം റഷ്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഈ സംഭവമാണ് ഇത്തരമൊരു കലണ്ടര്‍ പ്രസിദ്ധീകരിയക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതെന്ന് കരുതുന്നവരും കുറവല്ല.
കലണ്ടറിന്റെ 50,000 കോപ്പികളാണു ജന്മദിനത്തിനു മുമ്പു വിറ്റഴിഞ്ഞത്. തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടാണു പെണ്‍കുട്ടികള്‍ കലണ്ടറിലൂടെ വ്യക്തമാക്കിയതെന്നു കലണ്ടറിന്റെ നിര്‍മാതാവ് മാക്‌സിം പെര്‍ലിന്‍ പറഞ്ഞു. എന്നാല്‍ മാധ്യമപഠന വിഭാഗം മേധാവിയായ ലറിസ ബാക്കുലിന വിദ്യാര്‍ത്ഥിനികളുടെ ചെയ്തിയെ രൂക്ഷമായി വിമര്‍ശിച്ചു. കലണ്ടര്‍ അശ്ലീലം നിറഞ്ഞതാണെന്നും പബ്ലിഷര്‍മാരുടെ വില്‍പന തന്ത്രമാണെന്നും ലറിസ കുറ്റപ്പെടുത്തി.












Click it and Unblock the Notifications