Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഡാനിലുള്ളതിലേറെ പട്ടിണിക്കാര്‍ ഇന്ത്യയില്‍

ദില്ലി: അതിവേഗത്തില്‍ വികസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് അമേരിക്ക അടക്കമുള്ള വികസിതരാജ്യങ്ങളുടെ സാമ്പത്തിക പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ വളര്‍ച്ചയുടെ വേഗമേറിയെങ്കിലും ഇന്ത്യയില്‍ പട്ടിണിയ്‌ക്കൊരു കുറവുമില്ലെന്നാണ് പുതിയ ചില റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന.

പട്ടിണി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും വളരെ താഴെയാണത്രേ. ലോകത്ത് പോഷകക്കുറവുമൂലം വളര്‍ച്ച മുരടിച്ച കുട്ടികളില്‍ 42 ശതമാനവും ഇന്ത്യയിലാണുള്ളത്. 84 വികസിതരാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പട്ടിണിക്കാര്യത്തില്‍ 67ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പാകിസ്ഥാന്‍ 52ാം സ്ഥാനത്തും ചൈന ഒന്‍പതാം സ്ഥാനത്തുമാണ് പട്ടിണിയുടെ കാര്യത്തില്‍.

ഇന്ത്യയുടെ അയല്‍ക്കാരായ ശ്രീലങ്കയും (39) നേപ്പാളും (56) ഇന്ത്യയ്ക്ക് മുന്നിലെത്തിയപ്പോള്‍ ബംഗ്‌ളാദേശ് മാത്രമാണ് തൊട്ടു താഴെ (68)യുള്ളത്. എന്തിന് ഏറെ പറയുന്നു പട്ടിണിരാജ്യമെന്ന് വിശേഷിപ്പിക്കാറുള്ള സുഡാനിലുള്ളതിലേറെ പട്ടിണിയാണത്രേ ഇന്ത്യയിലുള്ളത്.

പാകിസ്ഥാനിലെ കുട്ടികളില്‍ വെറും അഞ്ചു ശതമാനത്തിനുമാത്രമേ പോഷകാഹാരക്കുറവുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ്, പട്ടിണി എന്നീ കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠന റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പട്ടികയില്‍ പട്ടിണിയുടെ കാര്യത്തല്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്ത്യയേക്കാള്‍ ജനസംഖ്യ കുറവാണെന്നത് പ്രധാനകാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+