എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തീരുമാനം

പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ച ജയരാജന്‍ നടത്തിയ വിമര്‍ശനം വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി അവഹേളിയ്ക്കുന്ന രീതിയിലേക്ക് മാറിയെന്നാണ് ആരോപണം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, വിഎസ്. ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണു ജയരാജന്‍ വ്യക്തിപരമായ പരാമര്‍ശം നടത്തിയത്.
അതേസമയം അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതി കൂടാതെയാണു കോടതിയലക്ഷ്യ നടപടിക്കു ഫുള്‍ബെഞ്ച് അനുമതി നല്‍കിയത്. എജിയുടെ അനുമതിയോടു കൂടി മാത്രമേ ഇത്തരം കേസുകളില്‍ നടപടിക്ക് അനുമതി നല്‍കാറുളളൂ. എന്നാല്‍ ഹര്‍ജിയോടൊപ്പം അഡ്വക്കേറ്റ് നല്‍കിയ ജയരാജന്റെ പ്രസംഗം സംബന്ധിച്ച പത്രവാര്‍ത്തകളും ദൃശ്യമാധ്യമങ്ങളുടെ ക്ലിപ്പുകളുടെയും അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു












Click it and Unblock the Notifications