ഉയര്‍ന്ന വിലയിലും സ്വര്‍ണ്ണത്തിന് വന്‍ വില്പന

ഏറെ പേരും ഇനിയും വില കൂടുമെന്ന് കരുതി സ്വര്‍ണം വാങ്ങി കരുതുകയാണ്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കുറവല്ല. കഴിഞ്ഞ വര്‍ഷത്തേക്കാളും 20 ശതമാനമെങ്കിലും വില്പന കൂടുതലാണ് ഈ വര്‍ഷമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സ്വര്‍ണം മാത്രമല്ല വെള്ളിയുടെ വില്പനയിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ ഗ്രാമിന് തിങ്കളാഴ്ച വില 1815 രൂപയാണ്. 14520 രൂപയാണ് പവന് വില. ഇത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. തങ്കത്തിന് വില കൂടും. 1914 രൂപയാണ് തങ്കത്തിന്റെ തിങ്കളാഴ്ചത്തെ വില. തിങ്കളാഴ്ച 18 രൂപയാണ് തങ്കത്തിന് കൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില അല്പം കുറഞ്ഞിരുന്നു.
ദീപാവലി വേളയില്‍ വടക്കേ ഇന്ത്യയിലെ സ്വര്‍ണ വില്‍പ്പന വന്‍ തോതില്‍ കൂടും. ആഘോഷ വേളകളില്‍ സ്വര്‍ണം വാങ്ങുന്ന സ്വഭാവം കേരളീയരേക്കാള്‍ വടക്കേ ഇന്ത്യക്കാര്‍ക്കാണ് കൂടുതല്‍. ദില്ലി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ദീപാവലിയ്ക്ക് മുമ്പുള്ള സ്വര്‍ണം വാങ്ങല്‍ തുടങ്ങി കഴിഞ്ഞു. വാരാന്തങ്ങളില്‍ ഈ നഗരങ്ങളിലെ സ്വര്‍ണ കടകളില്‍ വന്‍ തിരക്കാണ്. വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ സ്വര്‍ണ വില്പനയ്ക്ക് പുറമേ വെള്ളി വില്പനയും പൊടി പൊടിയ്ക്കുകയാണ്.
തുലാമാസമായതോടെ കേരളത്തിലും സ്വര്‍ണ വില്പന കൂടിയിട്ടുണ്ട്. ചിങ്ങത്തിന് ശേഷം കന്നിമാസത്തില്‍ വിവാഹങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ തുലാമാസത്തില്‍ വീണ്ടും വിവാഹങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതാണ് കേരളത്തിലെ വീണ്ടും സ്വര്‍ണ കടകളില്‍ തിരക്കേറാന്‍ കാരണം.
വിലകയറ്റം വില്പനയ്ക്ക് ഒരു തടസമേ അല്ലെന്നാണ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ലിമിറ്റഡ് അധികൃതര്‍ പറയുന്നത്. ദില്ലിയില്‍ ഒക്ടോബര്‍ 31 വരെ സ്വര്‍ണ വിപണ മേള നടത്തുകയാണ് എംഎംടിസി. 22-ാം തീയതി തുടങ്ങിയ മേളയില്‍ ആദ്യ ദിവസം തന്നെ












Click it and Unblock the Notifications