മുഷറഫ് വധിക്കപ്പെടേണ്ടവനെന്ന് മതനേതാക്കള്‍

മുഷറഫ് ദേശീയ കുറ്റവാളിയാണെന്നും അന്താരാഷ്ട്ര, ഇസ്‌ലാമിക, പാകിസ്താന്‍ നിയമങ്ങളനുസരിച്ച് ആയിരക്കണക്കിനാളുകളുടെ കൊലപാതകിയാണെന്നും യോഗം ആരോപിച്ചു. മുഷറഫിനെ വധിക്കേണ്ടത് ലോക മുസ്‌ലിങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഫത്‌വ പുറപ്പെടുവിച്ചശേഷം യോഗം പറഞ്ഞു.
ബലൂച് ദേശീയ നേതാക്കളായ നവാബ് അക്ബര്‍ ബുഗ്തി, നവാബ്‌സാദ ബലാച്മറി എന്നിവരുടെ വധത്തിനും 2007ല്‍ ലാല്‍മസ്ജിദില്‍ നടന്ന സൈനിക നീക്കത്തിനും ഉത്തരവാദിയായ മുഷറഫ് വധിക്കപ്പെടേണ്ടവനാണെന്ന് ഫത്‌വയില്‍ പറയുന്നു.
ജഹ്മൂരി വതന്‍പാര്‍ട്ടി നേതാവ് നവാബ്‌സാദ തലാല്‍ ബുഗ്തി മുഷറഫിനെ വധിക്കുന്നവര്‍ക്ക് 100 കോടിരൂപയും ആയിരം ഏക്കര്‍ ഭൂമിയും പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, മുഷറഫിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പാക്പൗരന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ മുഷറഫ് കുറ്റക്കാരനാണെന്നാരോപിച്ച് മൗലവി ഇഖ്ബാല്‍ ഹൈദറാണ് ഹര്‍ജി നല്‍കിയത്. ഈ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി സിന്ധ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications