ഗുജറാത്ത് കടലില്‍ ഡാം നിര്‍മിയ്ക്കുന്നു
ദില്ലി: രാജ്യത്ത് ആദ്യമായി കടലില്‍ അണ നിര്‍മിയ്ക്കുന്ന സംസ്ഥാനമെന്ന പദവി ഗുജറാത്തിന് സ്വന്തമാവുന്നു. കാംബെ ഉള്‍ക്കടലില്‍ ഭീമന്‍ ഡാം നിര്‍മിയ്ക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതയിട്ടിരിയ്ക്കുന്നത്.
കല്‍പ്പസാര്‍ ഡാം എന്നു പേരിട്ട പദ്ധതിക്കു ചെലവ് 50,000 കോടി രൂപയാണ് പ്രതീക്ഷിയ്ക്കുന്നത്. കാംബെ ഉള്‍ക്കടലില്‍ 35 കിലോമീറ്റര്‍ നീളത്തില്‍ ഡാം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ തന്നെ വലിയ ശുദ്ധജലസംഭരണികളിലൊന്നായി ഇതുമാറും.
തിരമാലയില്‍ നിന്ന് വൈദ്യുതി ഉത്പാദനം, ജലസേചനം തുടങ്ങിയവയ്‌ക്കെല്ലാം അണക്കെട്ട് സഹായകരമാവുമെന്നാണ് കരുതുന്നത്. ഡാമിന് മുകളിലൂടെ റോഡ്, റെയ്ല്‍ മേല്‍പ്പാലങ്ങളുമുണ്ടാകും. ഇതോടെ ഭാവ്‌നഗര്‍- സൂററ്റ് ദൂരം 150 കിലോമീറ്ററായി കുറയും. നിലവില്‍ ഇത് 350 കിലോമീറ്ററാണ്.
പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ പദ്ധതിക്കു സമയപരിധി നിശ്ചയിക്കും. ഇതിനുവേണ്ടി പ്രത്യേക വകുപ്പു രൂപീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications