കാമുകന്‍ മാനഭംഗപ്പെടുത്തി; 21കാരി ആത്മഹത്യ ചെയ്തു
പട്‌ന: പൂര്‍വ്വകാമുകനും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഇരുപത്തിയൊന്നുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുന്നാചക് സ്വദേശി ആര്യയാണ് ഫഌറ്റിനുള്ളില്‍ തൂങ്ങിമരിച്ചത്.
എംബിഎ വിദ്യാര്‍ഥിനിയാണ് ആര്യ. തിങ്കളാഴ്ചയാണ് ആര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ജോലിസ്ഥലത്തുനിന്നും അച്ഛനും അമ്മയും ആര്യയെ വീളിച്ചിരുന്നു. എന്നാല്‍ രണ്ടുപേരുടെ ഫോണും ആര്യ അറ്റന്റ് ചെയ്തിരുന്നില്ല.
ആര്യ ഫോണെടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അമ്മ ജോലിസ്ഥലത്തുനിന്നും തിരികെ വീട്ടിലെത്തി. ഫഌറ്റിന്റെ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. തന്നെ ഉപദ്രവിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആര്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുറിപ്പിന്റെ പകര്‍പ്പ് പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചുകൊടുക്കണമെന്നും ആര്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സമൂഹത്തില്‍ സ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് തന്നെ ഉപദ്രവിച്ചതെന്നും ഉന്നതര്‍ വിചാരിച്ചെങ്കില്‍ മാത്രമേ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും എഴുത്തില്‍ പറയുന്നു. നാലു പേജിലായിട്ടാണ് ദീര്‍ഘമായ ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്.
പുഷ്‌കര്‍, ഹര്‍ഷ് എന്നീ യുവാക്കളാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തവരുടെ പേരുകളും കുറിപ്പിലുണ്ട്.
ഇതില്‍ ഒരാള്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും അതംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്റെ നഗ്നരംഗങ്ങള്‍ ചീത്രീകരിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഇവര്‍ ഒക്ടോബര്‍ ഇരുപതിനാണ് അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് ഫ്‌ലാറ്റിലെത്തി ആദ്യമായി തന്നെ മാനഭംഗപ്പെടുത്തിയതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും പരിശോധനയില്‍ മാനഭംഗം നടന്നതായി വ്യക്തമായ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു












Click it and Unblock the Notifications