രാഹുലിനെ ഗംഗയില്‍ എറിയണം: ശരദ് യാദവ്

രാഹുലിന് രാഷ്ട്രീയത്തെ കുറിച്ച് എന്തറിയാം. പ്രസംഗത്തിനായി ആരെങ്കിലും എഴുതി നല്‍കുന്നത് വായിക്കുക മാത്രം ചെയ്യുന്ന രാഹുലിനെ ഗംഗയില്‍ എറിയുകയാണ് വേണ്ടത.
നെഹ്രു-ഗാന്ധി കുടുംബ വാഴ്ചയ്ക്ക് എതിരെ ശരദ് അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറുകയായിരുന്നു. കൈ അടയാളത്തിലുള്ള ഇവര്‍ക്ക് ഭരിക്കുന്നതിന് 50 വര്‍ഷം ലഭിച്ചു.
മോട്ടിലാല്‍, ജവഹര്‍ലാല്‍, ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ രാഹുല്‍ ഗാന്ധി എന്ന ശിശുവാണ് ഈ കുടുംബത്തില്‍ നിന്ന് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്-യാദവ് കളിയാക്കി.
വികസന അജന്‍ഡയിലൂന്നി ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നതിനിടയ്ക്കായിരുന്നു ശരദ് യാദവിന്റെ വിവാദ പ്രയോഗം. എന്തായാലും വരുംദിനങ്ങളില്‍ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം ഗണ്യമായി കുറയുമെന്നതിന്റെ ആദ്യ ഉദാഹരണമാണ് യാദവിന്റെ പ്രസ്താവന.
ജെഡിയു നേതാവിനു രാഷ്ട്രീയ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. രാഹുലിന്റെ പരിപാടികള്‍ക്കെത്തുന്ന ജനക്കൂട്ടങ്ങളാണ് യാദവിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചിരിക്കുന്നതെന്നു പാര്‍ട്ടി വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
എന്നാല്‍, ആര്‍ജെഡിയുവിന്റെയും എല്‍ജെപിയുടെയും കോണ്‍ഗ്രസിന്റെയും ചിഹ്നങ്ങളായ റാന്തലും ബംഗ്ലാവും കൈപ്പത്തിയും കൂട്ടിക്കെട്ടി ഗംഗയിലെറിയണമെന്നാണു താന്‍ പറഞ്ഞതെന്നു ശരദ് യാദവ് പിന്നീടു പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയെ പിന്തള്ളി മുഖ്യ പ്രതിപക്ഷത്തിന്റെ സ്ഥാനം കൈക്കലാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കോണ്‍ഗ്രസ് പ്രചാരണം മുന്നേറുന്നത്.
എന്നാല്‍, 25 സീറ്റിനപ്പുറം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിനു കെല്‍പ്പില്ലെന്ന വിലയിരുത്തലാണ് എതിരാളികളുടേത്.












Click it and Unblock the Notifications