മഞ്ഞളാംകുഴി അലി രാജിക്കത്ത് നല്‍കി

ചൊവ്വാഴ്ച രാവിലെ കത്ത് സ്പീക്കര്‍ക്ക് കൈമാറും. നാലര വര്‍ഷം നീണ്ട അസ്വാരസ്യങ്ങള്‍ക്കൊടുവില്‍, സിപിഎം ബന്ധം ഉപേക്ഷിക്കുകയാണെന്ന് രണ്ടാഴ്ച മുന്‍പാണ് അലി പ്രഖ്യാപിച്ചത്.
ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് അലി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മല്‍സരിച്ച അനുയായികള്‍ക്കു വേണ്ടി പ്രചാരണരംഗത്തിറങ്ങുകയും ചെയ്തു.
പലയിടത്തും ഇത് യുഡിഎഫ് പ്രചാരണയോഗങ്ങളായി മാറുകയായിരുന്നു. അടുത്തതായി ഏത് കക്ഷിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ലാത്ത അലി അങ്ങനെ യുഡിഎഫില്‍ സജീവസാന്നിധ്യമായി മാറി.
മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും പ്രാദേശിക നേതാക്കള്‍ അലിയുടെ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അലിയെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം ലീഗ് ഒന്നിലേറെ തവണ അലിയെ പരസ്യമായി ക്ഷണിച്ചിട്ടുമുണ്ട്.
അലിയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുസ്ലിം ലീഗും കോണ്‍ഗ്രസും അദ്ദേഹത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സ്വതന്ത്രന്‍ എന്ന നിലപാടുമായി മുന്നോട്ടുപോകാനാണ് തല്‍ക്കാലം അലിയുടെ തീരുമാനമെന്നാണ് സൂചന.












Click it and Unblock the Notifications