കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മരണത്തെ തോല്‍പ്പിച്ചവര്‍ രക്ഷകരോട് തോറ്റു
സാന്റിയാഗോ: മരണത്തെ തോല്‍പ്പിച്ച ചിലിയിലെ ഖനി തൊഴിലാളികള്‍ തങ്ങളുടെ രക്ഷകരോട് തോറ്റു. സാന്റിയാഗോയില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിലാണ് ഖനി തൊഴിലാളികള്‍ 3-2ന് രക്ഷാപ്രവര്‍ത്തകരോട് പരാജയം സമ്മതിച്ചത്
. നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയും പങ്കെടുത്തു. രക്ഷാപ്രവര്‍ത്തകരുടെ ടീമിലായിരുന്നു പിനേറ.
തോറ്റതിന് ശേഷം നിങ്ങള്‍ ഖനിയിലേക്കു മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന പിനേറയുടെ പ്രസ്താവന ഏവരിലും ചിരിയുണര്‍ത്തി. ഇരു ടീമുകള്‍ക്കും പ്രസിഡന്റ് മെഡലുകള്‍ വിതരണം ചെയ്തു.
ഓഗസ്റ്റില്‍ ചിലിയിലെ സനോസെ ഖനിയില്‍ കുടുങ്ങിപ്പോയ 33 പേരെയും 70 ദിവസത്തിന് ശേഷം അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തന ത്തിലൂടെയായിരുന്നു കഴിഞ്ഞമാസം പുറത്തെത്തിച്ചത്.