Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല: സിപിഎം

CPM Flag
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിക്ക് മുന്‍കൂട്ടി കാണാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

യോഗത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതായാണ് സൂചന. അറിയുന്നു. വോട്ടെടുപ്പടുത്ത വേളയില്‍ ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ വിവാദപരാമര്‍ശങ്ങളാണ് യോഗത്തില്‍ വിമര്‍ശനവിധേയമായത്.

തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരില്‍ നിന്നു ലഭിച്ച കണക്കുകളില്‍ പിഴവ് സംഭവിച്ചു എന്നും യോഗം വിലയിരുത്തി.

ജാതിമത വര്‍ഗീയ ശക്തികളുടെ ധ്രുവീകരണം യുഡിഎഫിന് അനുകൂലമായുണ്ടായി. ഇത് പ്രതീക്ഷിച്ചതിലേറെ യുഡിഎഫിന് ഗുണം ചെയ്തു. 2005ലെ വിജയം ആവര്‍ത്തിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയെങ്കിലും അത് പാളിപ്പോയെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ്ഫലത്തേക്കാള്‍ വോട്ടിംഗ്‌നില പാര്‍ട്ടിക്കു മെച്ചപ്പെടുത്താനായെന്നും യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്തുകളിലുണ്ടായ തോല്‍വിയുടെ യഥാര്‍ത്ഥകാരണം വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഫലപ്രദമായ തിരുത്തല്‍പ്രക്രിയകള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം താല്‍ക്കാലികം മാത്രമാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ്ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ മാത്രമാണ് വ്യാഴാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടന്നത്. വിശദമായ ചര്‍ച്ച വെള്ളിയാഴ്ച ആരംഭിക്കുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+