വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പൂജാരിക്ക് കഠിനതടവ്
ദില്ലി: ക്ഷേത്രത്തില്‍ പ്രാര്‍ഥിയ്ക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത പൂജാരിക്ക് ഏഴുവര്‍ഷം കഠിനതടവ്.
നരേലയിലെ ക്ഷേത്ര പൂജാരി പ്രേംദാസിനെയാണ് ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ ശിക്ഷിച്ചത്. 2000 രൂപ പിഴയും കോടതി വിധിച്ചു.
2004 മെയില്‍ ക്ഷേത്രത്തിലെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ മുറിയില്‍ കയറിയപ്പോള്‍ ബലാത്സംഗം ചെയ്തതായാണ് കേസ്.
സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രേദാസ് ഒമ്പത് മാസത്തോളം തുടര്‍ന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ പെണ്‍കുട്ടി മാതാപിതാക്കളോട് ഇതേക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.












Click it and Unblock the Notifications