കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെക്കുറിച്ച് ഉരിയാടാതെ ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama and Michelle
മുംബൈ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും മുമ്പെങ്ങുമില്ലാത്ത വിധം ഒന്നിച്ചുനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക ഒബാമ.

മുംബൈ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ഒബാമ. തീവ്രാവദവിഷയത്തില്‍ പാകിസ്താനെക്കുറിച്ച് ഒബാമ ഒന്നും പറഞ്ഞില്ല. ഹെഡ്ലി നല്‍കിയ വിവരങ്ങള്‍ ഉണ്ടായിട്ടും പാകിസ്താനെക്കുറിച്ച് ഒന്നും പരാമര്‍ശിയ്ക്കാതെ തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുമെന്നും ആക്രമണത്തിന് മുംബൈയുടെ ആത്മ വിശ്വാസം തകര്‍ക്കാനാവില്ലെന്നും മറ്റുമുള്ള ഒഴുക്കന്‍ പതിവ് വരികളില്‍ ഒബാമ പ്രസംഗം അവസാനിപ്പിയ്ക്കുകയായിരുന്നു.

ഇന്ത്യക്കാര്‍ ഇത്തരത്തിലുള്ള ഒരു അഴകൊഴമ്പന്‍ സമീപനമല്ല പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ പാകിസ്താന്റെ പങ്ക് ഒബാമ സൂചിപ്പിയ്ക്കുകയെങ്കിലും ചെയ്യുമെന്ന കരുതിയിരുന്ന ഇന്ത്യാക്കാര്‍ക്ക് തെറ്റി.

തീവ്രവാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് എന്റെ മുംബൈ സന്ദര്‍ശനം. ഇന്ത്യന്‍ ജനതയുടെ കരുത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീകമാണ് താജ് . നിശ്ചയദാര്‍ഢ്യത്തിന്റെയും ശുഭാപ്തവിശ്വാസത്തിന്റെയും അടയാളം കൂടിയാണ് താജ്.

മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍കൊണ്ടുവരണം. മുംബൈയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയില്ല- ഒബാമ പറഞ്ഞു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12,50ഓടെ മുംബൈയില്‍ വിമാനമിറങ്ങിയ ഒബാമ രണ്ട് മണിയോടെയാണ് അദ്ദേഹം താജ് ഹോട്ടലിലെത്തിയത്.

പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഒബാമയെ വിദേശകാര്യ സഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങിയ നേതാക്കള്‍ ഔദ്യോഗികമായി വരവേറ്റു.

മുംബൈ, ദില്ലി എന്നീ നഗരങ്ങളിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഒബാമയ്ക്കും സംഘത്തിനും വേണ്ടി വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X