കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൃത്ത ചുവടുമായി ഒബാമമാര്‍

  • By Staff
Google Oneindia Malayalam News

മുംബൈ: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും മുംബൈയിലെ ഹോളി നെയിം ഹൈസ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു.

കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മിഷേലും ഒബാമയും കുട്ടികള്‍ക്കൊപ്പം നൃത്ത ചുവടുവച്ചു. മീന്‍പിടിത്തക്കാരുടെ നാടന്‍ നൃത്തമായ കോലിയും ഇവിടെ അരങ്ങേറി. കുട്ടികള്‍ വരച്ച മയില്‍ ചിത്രത്തിന് ഒബാമയും മിഷേലും മറ്റു വിശിഷ്ടാതിഥികളും ചേര്‍ന്ന് നിറംകൊടുത്തു. ഒബാമ തങ്ങുന്ന താജ് ഹോട്ടലിന് അടുത്താണ് ഹോളി നെയിം സ്‌കൂള്‍.

മെഴുക് തിരി കത്തിച്ചാണ് ഒബാമ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ ഒപ്പം നിന്ന് ഒബാമ ഫോട്ടോകളും എടുത്തു. രാവിലെ 10.10 -‍ാടെ ഒബാമ സ്കൂളില്‍ നിന്ന് മടങ്ങി.

11.45ന് ഒബാമ കുട്ടികളുമായി സംവദിയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ദില്ലിയ്ക്ക് പോകും. പൂര്‍ണമായ പരിപാടികള്‍ കാണൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X