കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയെ അനുനയിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ്

  • By Lakshmi
Google Oneindia Malayalam News

KR Gowri
തിരുവനന്തപുരം: മുന്നണിയില്‍ ഇടഞ്ഞുനില്‍്ക്കുന്ന ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയെ അനുനയിപ്പിക്കാനോ അകറ്റാനോ ശ്രമിക്കേണ്ടെന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും കോണ്‍ഗ്രസിനെതിരെ ഗൗരിയമ്മ രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ ധാരണ. ഗൗരിയമ്മയുടെ പരാതികള്‍ യുഡിഎഫ് യോഗത്തില്‍ വന്നാല്‍ അക്കാര്യം പരിശോധിക്കാമെന്നും എന്നാല്‍ അവരെ നേരില്‍ കണ്ട് പിണക്കം മാറ്റാനില്ലെന്നുമാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ നേരത്തേ അവരെ കണ്ട് അനുരഞ്ജനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍, സൗഹാര്‍ദപരമായി നടന്ന ആ ചര്‍ച്ചകള്‍ക്കുശേഷവും ഗൗരിയമ്മയുടെ പരസ്യ പ്രതികരണങ്ങള്‍ രൂക്ഷമായെന്ന വിലയിരുത്തലാണു നേതൃത്വത്തിനുള്ളത്.

അതുകൊണ്ടു തന്നെയാണ് നേരില്‍കണ്ടൊരു ചര്‍ച്ച ഇനി വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ ഗൗരിയമ്മ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ പാര്‍ട്ടിയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.

ആലപ്പുഴയില്‍ ജെഎസ്എസിനു നല്‍കിയ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് റിബലുകളെ നിര്‍ത്തി എന്നാണ് അവര്‍ ആരോപിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഇതു വളരെ പ്രകടമായിരുന്നുവെന്നും ജെഎസ്എസ് ആരോപിച്ചു.

അതേസമയം, ജെഎസ്എസിനു പഴയ സ്വാധീനമൊന്നുമില്ലെന്ന വിലയിരുത്തലാണു കോണ്‍ഗ്രസിനുള്ളത്. നേരത്തേ ഗൗരിയമ്മ എല്‍ഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന് അഭ്യാഹമുണ്ടായിരുന്നു. സിപിഐ നേതാവ് വെളിയം ഭാഗര്‍ഗവന്‍ അവരെ മുന്നണിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ താന്‍ യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തല്‍ക്കാലം യുഡിഎഫ് വിടാന്‍ ഗൗരിയമ്മ തയ്യാറാവില്ലെന്നുതെന്നായണ് നേതാക്കള്‍ കരുതുന്നത്.

നിയമസഭയിലേക്കു വീണ്ടും മല്‍സരിക്കാന്‍ ഗൗരിയമ്മ സന്നദ്ധയാണെന്നാണു സൂചന. അങ്ങനെയങ്കില്‍ ഒരു സുരക്ഷിതമണ്ഡലം വേണമെന്ന് അവര്‍ക്കുണ്ട്. മുന്നണിയില്‍ നിന്ന് ഗൌരിയമ്മയെ പുകച്ചു പുറത്തുചാടിച്ചു എന്നു ചിത്രീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ വളരാനിടയാകുന്ന ഒരു നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവില്ല.

അതേസമയം, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി പുറത്തേക്കു നീങ്ങാനാണു ഭാവമെങ്കില്‍ അതു തടയാനും പാര്‍ട്ടിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X