രണ്ട് അപകടങ്ങളിലായി അഞ്ച് മരണം
കണ്ണൂര്‍/പത്തനംതിട്ട: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ചു ജീവനുകള്‍. കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ അപകടത്തില്‍ മൂന്നു പേരും പത്തനംതിട്ട നന്തുവക്കാടിലുണ്ടായ അപകടത്തില്‍ രണ്ടു പ്ലസ് ടു വിദ്യാര്‍ഥികളുമാണ് മരിച്ചത്.
കൂത്തുപറമ്പിന് സമീപം ആറാം മൈലിലുണ്ടായ അപകടത്തില്‍ ഇരിട്ടി വിളക്കോട് സ്വദേശികളായ ആഷിഫ്, റംല, റാഷിദ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം എരുമേലിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം. 12 പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്ക് സാരമായ പരുക്കുണ്ട്.
പത്തനംതിട്ട നന്തുവക്കാടിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് ളാക്കൂര്‍ സ്വദേശികളായ രണ്ടു പേരാണ് മരിച്ചത്. മനോജ്, നോബിള്‍ ഡാനിയേല്‍ ജോണ്‍സണ്‍ എന്നിവരാണ് മരിച്ചത്. രാവിലെ 8.30 ഓടെയായിരുന്നു അപകടം.












Click it and Unblock the Notifications