കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയനൈരാശ്യം: യുവതി തീവണ്ടിയ്ക്കുമുന്നില്‍ ചാടി

  • By Lakshmi
Google Oneindia Malayalam News

കായംകുളം: കാമുകനുമായി പിണങ്ങിയ യുവതി തീവണ്ടിയ്ക്കു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതായി പരാതി.

എറണാകുളം സ്വദേശിയായ ഇരുപതുകാരിയാണ് നാലാം നമ്പര്‍ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആര്‍പിഎഫുകാര്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

തീവണ്ടി വന്നത് പതുക്കെയായതിനാല്‍ എന്‍ജിന്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ തീവണ്ടി പിന്നോട്ട് എടുത്തപ്പോള്‍ യുവതി പിന്നില്‍ കയറി നിന്നിരുന്നു.

തീവണ്ടി കടന്നു വരുന്നത് അറിയാതെ അബദ്ധത്തില്‍ നിന്നതാണെന്നു കരുതി ജീവനക്കാര്‍ ശകാരിച്ചു പറഞ്ഞയയ്ക്കുകയായിരുന്നു.

കാമുകന്‍ ഉപേക്ഷിക്കുമെന്ന് അറിഞ്ഞതിനാല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. അധികഡോസില്‍ മരുന്നു കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളത്തേക്ക് വിവാഹം ചെയ്തുവിട്ട യുവതി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയില്‍ മെബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി.

യുവതി വിവാഹിതയായിരുന്നു എന്നും രണ്ട് കുട്ടികള്‍ ഉണ്ടെന്നുമുള്ള വിവരം യുവാവിന് അറിയില്ലായിരുന്നു. യുവാവ് കായംകുളത്ത് ഹോസ്റ്റലില്‍ താമസിച്ച് ഹരിപ്പാട്ട് കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ പഠിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ യുവതി വിവാഹിതയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X