രാജയുടെ തോളില്‍ തട്ടി മന്‍മോഹന്‍ വെട്ടിലായി
ദില്ലി: പൊതുചടങ്ങിനിടെ മുന്‍ ടെലികോം മന്ത്രി എ രാജയുടെ തോളില്‍ തട്ടി സൗഹൃദം പുതുക്കിയ മന്‍മോഹന്‍ സിങിനെതിരെ ബിജെപിയുടെ വിമര്‍ശനം. ടെലികോം വിവാദം കത്തിനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ തട്ടും തലോടലുമെല്ലാം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി ആരോപിച്ചു.
മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ ചരമവാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഡി.എം.കെ. സംഘടിപ്പിച്ച ചടങ്ങിലാണു രാജ പ്രധാനമന്ത്രിയുടെ മുന്നിലെത്തിയത്. വന്ദനം പറഞ്ഞ രാജയുടെ തോളത്തുതട്ടി സൗഹൃദപ്രകടനം നടത്താന്‍ പ്രധാനമന്ത്രി ഒരു നിമിഷം പോലും വൈകിയില്ല.
സോണിയാ ഗാന്ധി അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു ബി.ജെ.പി. പ്രതിഷേധം അറിയിച്ചത്.
എന്നാല്‍ രാഷ്ട്രീയ വിവാദവും വ്യക്തിപരമായ ബന്ധങ്ങളും രണ്ടായി കാണാനുള്ള വിവേകമാണ് ആവശ്യമെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു. ആറു വര്‍ഷം രാജ മന്ത്രിയായിരുന്നു. മുതിര്‍ന്ന നേതാവാണ്. സഖ്യകക്ഷിയാണ് അങ്ങനെയുള്ള ഒരാളെ കാണാത്ത മട്ടില്‍ പോകണമായിരുന്നോയെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് ചോദിച്ചു.












Click it and Unblock the Notifications