ഒബാമ മുസ്ലീമാവണമെന്ന് മുത്തശ്ശി

മെക്കയില്‍ ഹജ്ജ് കര്‍മ്മത്തിന് പോയപ്പോള്‍ താനിതിനായി പ്രാര്‍ഥിച്ചുവെന്നും ഒബാമയുടെ മുത്തശ്ശി പറഞ്ഞു. ഒരു സൗദി ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കെനിയക്കാരിയായ സാറ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
തന്റെ മകന്‍ സയീദ് ഹുസൈന്‍ ഒബാമയും നാല് പേരക്കുട്ടികളുമൊത്താണ് എണ്‍പത്തിയെട്ടുകാരിയായ സാറ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്.
ബരാക് ഹുസൈന്‍ ഒബാമ എന്ന ഒബാമ മുസ്ലീമാണെന്ന് യുഎസിലെ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു എന്ന് ഓഗസ്റ്റില്‍ നടത്തിയ ഒരു സര്‍വെ വെളിപ്പെടുത്തിയിരുന്നു.
താന്‍ ഒരു ക്രിസ്ത്യനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ഒബാമയ്ക്ക് സ്വന്തം മതവിശ്വാസത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് വിശദീകരണം നല്‍കേണ്ടി വന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്.
തനിക്കെതിരെയുള്ള മതപരമായ ആരോപണങ്ങള്‍ ഒബാമ നിഷേധിച്ചിരുന്നു. ഒബാമ അടിയുറച്ച ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്ന് വൈറ്റ്‌ഹൌസും പ്രസ്താവന പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications