മധുവിധുവിനിടെ ഭാര്യയെ കൊല്ലാനേല്‍പ്പിച്ചു

ബ്രിട്ടനിലെ വ്യവസായിയായ ഷെറിന്‍ ദീവാനിയുടെ ഭാര്യ ആനി(28)ആണ് നവംബര്‍ 13ന് കൊല്ലപ്പെട്ടത്. കേപ്ടൗണില്‍ യാത്രചെയ്യാനായി ഇവര്‍ ഉപയോഗിച്ച ടാക്‌സിയുടെ ഡ്രൈവറാണ് ഷെറിന്‍ തന്നെയാണ് ആനിയെ കൊലപ്പെടുത്താന്‍ ആളുകളെ ഏര്‍പ്പാടാക്കിയതെന്ന് വ്യക്തമാക്കിയത്.
ഇയാള്‍ ഇതിന് വ്യക്തമായ തെളിവുകളും കോടതിയില്‍ നിരത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നവരില്‍ ഒരാളാണ് ഡ്രൈവറായ സോള ടോങ്കോ. ആനിയെ കൊലപ്പെടുത്താനായി ഷെറിന്‍ 15,000 റാന്റ്ഡ്‌സ് വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷെറിനെതിരെ നടപടിയെടുത്തതായി ഇതേവരെ വിവരമൊന്നുമില്ല.
കേപ്ടൗണ്‍ നഗരത്തിന് പുറത്ത് യാത്രചെയ്യുമ്പോള്‍ രണ്ട് പേര്‍ ആയുധങ്ങളുമായി ടാക്‌സി തടഞ്ഞ് അതില്‍ കയറുകും തന്നെ പുറത്തേയ്‌ക്കെറിഞ്ഞ് ഭാര്യയുമായി കടന്നുകളയുകയായിരുന്നുവെന്നും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ ആനിയെ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഷെറിന്‍ മൊഴി നല്‍കിയിരുന്നത്.












Click it and Unblock the Notifications