തിരുവോണവും ചതയവും കര്‍ണാടകത്തില്‍ അവധി
ബാംഗ്ലൂര്‍: മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണം കര്‍ണാടക സര്‍ക്കാര്‍ അവധിദിനമായി പ്രഖ്യാപിച്ചു.
കര്‍ണാടക സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യപിച്ച 2011 ലെ അവധിദിനങ്ങളുടെ പട്ടികയില്‍ തിരുവോണവും ശ്രീനാരായണ ഗുരുജയന്തിയായ ചതയവും നിയന്ത്രിത അവധിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടകത്തില്‍ ആദ്യമായാണ് മലയാളികളുടെ ഒരു വിശേഷദിനത്തിന് അവധി പ്രഖ്യാപിക്കുന്നത്. മലയാളി സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങളായി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.
പുതിയ ഉത്തരവനുസരിച്ച് മലയാളികളായ സംസ്ഥാന ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ അവധിയെടുക്കാം.തമിഴ്‌നാട്ടില്‍ നേരത്തേതന്നെ തിരുവോണം അവധി ദിനമാണ്.
2011 സപ്തംബര്‍ ഒമ്പതിനാണ് അടുത്ത തിരുവോണം. 11ന് ചതയവും.












Click it and Unblock the Notifications