പാക്കിന് കൊടുത്ത ഉള്ളി ഇന്ത്യ തിരിച്ചിറക്കി
ദില്ലി: പാകിസ്താനിലേക്ക് കയറ്റുമതി ചെയ്ത ഉള്ളി ഇന്ത്യ തിരിച്ചുവാങ്ങുന്നു. ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക് ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസങ്ങളിലെ വിലയെ അപേക്ഷിച്ച് വിപണിയില്‍ ഉള്ളിവില ഇരട്ടിയായിരിക്കുകയാണ്. കിലോയ്ക്ക് 35 -40 രൂപയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 75-80 രൂപ നിരക്കിലാണ് പലയിടത്തും വില്‍ക്കുന്നത്.
ഉള്ളിയുടെ കയറ്റുമതി ജനുവരി 15 വരെ നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) അടിയന്തിരമായി യോഗം ചേര്‍ന്നായിരുന്നു ഇക്കാര്യം തീരുമാനിച്ചത്.
സവാള ഉല്‍പാദനത്തില്‍ ലോകത്തില്‍ത്തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഉല്‍പാദിപ്പിക്കുന്ന ഒന്നാംതരം സവാളയുടെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇപ്പോള്‍ കടുത്ത ഉള്ളിക്ഷാമം നേരിടുന്നത്.












Click it and Unblock the Notifications