സഞ്ജയ് ദത്തിന്റെ ഫ്‌ളാറ്റ് കണ്ടുകെട്ടാന്‍ നോട്ടീസ്

മുംബൈയിലെ ബാന്ദ്രയില്‍ പാലി ഹില്ലില്‍ ഇംപീരിയല്‍ ഹൈറ്റ്‌സിലെ ഫ്‌ലാറ്റിനു മുന്നിലാണു മുംബൈ ഷെറീഫ് നോട്ടീസ് പതിച്ചിട്ടുണ്ട്.
ജാന്‍ കി ബാസി എന്ന സിനിമയുടെ കരാര്‍ ഒപ്പിട്ടതിനുശേഷം ദത്ത് പാതിവഴിക്കു പിന്മാറിയെന്നും നഷ്ടപരിഹാരമായി 2.03 കോടി രൂപ നല്‍കണമെന്നുമായിരുന്നു നൂറാനിയുടെ പരാതി.
ഇതില്‍ 50 ലക്ഷം രൂപ ദത്ത് കരാര്‍ ഒപ്പുവച്ചപ്പോള്‍ വാങ്ങിയ തുകയാണെന്നു നൂറാനി പറഞ്ഞു. കോടതി 30 ദിവസ നോട്ടീസാണു നല്‍കിയിരിക്കുന്നത്.
സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സ് മേഫെയര്‍ മെലഡിയുടെ ഓഫിസില്‍ ബുധനാഴ്ച നോട്ടീസ് പതിക്കാനാണു സാധ്യത. ദത്തിനു തല്‍ക്കാലം വീട്ടില്‍നിന്ന് ഒഴിയേണ്ടിവരില്ല. എന്നാല്‍ 30 ദിവസ സമയപരിധിക്കുള്ളില്‍ നോട്ടീസിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയോ നഷ്ടപരിഹാര തുക നല്‍കുകയോ വേണ്ടിവരും.
നൂറാനി ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ (ഐഎംപിപിഎ) നല്‍കിയ പരാതിയെ തുടര്‍ന്ന് അസോസിയേഷന്‍ മധ്യസ്ഥസ്ഥാനത്തു നിര്‍ദേശിച്ച തുക നല്‍കുന്നതു സംബന്ധിച്ചാണു നോട്ടീസ്.
ഐഎംപിപിഎ നിര്‍ദേശങ്ങള്‍ക്കു നിയമസാധുതയുള്ളതിനാലാണു കോടതി ഷെറീഫ് നടപടി സ്വീകരിച്ചത്. നൂറാനി ഫിലിം കോര്‍പറേഷന്‍ 2001 ഒക്ടോബറില്‍ സിനിമാ ചിത്രീകരണം ആരംഭിച്ചതുമുതലുള്ള പ്രശ്‌നമാണ് സ്വത്ത് കണ്ടുകെട്ടല്‍ നോട്ടീസ് വരെയെത്തിയത്.












Click it and Unblock the Notifications