ദുബയ് വിമാനത്താവളത്തില്‍ അമ്മ കുഞ്ഞിനെ കൊന്നു
ദുബയ്: ദുബയ് വിമാനത്താവളത്തില്‍ അമ്മ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന് ചവറ്റുകുട്ടയിലിട്ടു.
വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ വച്ച് രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ച്് കൊന്ന് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയാണുണ്ടയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പതുവയസ്സുണ്ടെന്ന് കരുതുന്ന യുവതി എത്യോപ്യക്കാരിയാണെന്നാണ് സൂചന. കൊലനടത്തിയ ഉടന്‍ ഇവര്‍ അടുത്ത വിമാനത്തില്‍ കയറി കടന്നുകയളയുകയായിരുന്നു.
പിന്നീടാണ് തൂപ്പുകാര്‍ ചവറുകള്‍ക്കിടയില്‍ നിന്നും കഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രസവശേഷം കൈകള്‍കൊണ്ട് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചശേഷം കഴുത്തുഞെരിച്ച് കൊന്ന് തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
യോട്‌ലറ്റില്‍ നിറയെ രക്തം പരന്നിരിക്കുന്ന കാര്യം മറ്റൊരു യാത്രക്കാരെ ശുചിയാക്കല്‍ തൊഴിലാളികളെ അറിയിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. ശരീരം കണ്ടെത്തിയ സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം വിജയിച്ചില്ല.












Click it and Unblock the Notifications