Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈരളിയും ദേശാഭിമാനിയും മാപ്പു പറയണം: തരൂര്‍

Shashi Tharoor
തിരുവനന്തപുരം: അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചു ദേശാഭിമാനിക്കും കൈരളി ചാനലിനുമെതിരെ ശശി തരൂര്‍ എംപി വക്കീല്‍ നോട്ടീസ് അയച്ചു.

പരസ്യമായ ക്ഷമാപണം നടത്തിയില്ലെങ്കില്‍ പത്തു കോടി രൂപയ്ക്കു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു തരൂര്‍ അയച്ച നോട്ടീസില്‍ മുന്നറിയിപ്പു നല്‍കി.

തരൂര്‍ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തില്‍ ബ്രാന്റ് അംബാസഡറായെന്നതുസംബന്ധിച്ച വാര്‍ത്തയാണ് നോട്ടീസിന് ആധാരം.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നടത്തിയവര്‍ക്കായുള്ള അവാര്‍ഡ്ദാനച്ചടങ്ങിലെ ചിത്രമാണ് ആരോപണത്തിനു കാരണമായ പരസ്യത്തില്‍ ഉപയോഗിച്ചത്.

മദ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിട്ടില്ലെന്നും അവാര്‍ഡ് ഏര്‍പ്പെടുത്തിയ കമ്പനിയില്‍ നിന്നു സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ മദ്യക്കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായെന്ന വാര്‍ത്ത അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നു നോട്ടീസില്‍ കുറ്റപ്പെടുത്തി.

അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്നു വിവാദം ഉയര്‍ന്ന സമയം തന്നെ സംഘാടകര്‍ക്കെഴുതിയതായി ശശി തരൂര്‍ പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകയായ ശബാന ആസ്മിയുടെ ചിത്രവും ഇതുപോലെ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നതായും അവരാരും മദ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറല്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+