Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു

ദില്ലി: ഭാര്യയെ മര്‍ദിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ വിവാദത്തിലായ മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അനില്‍ വര്‍മയെ ദില്ലിയിലേയ്ക്കു തിരിച്ചുവിളിച്ചു.

ആരോപണം ഗൗരവമായെടുത്ത വിദേശമന്ത്രാലയം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി അനന്തര നടപടികളെടുക്കുമെന്നാണ് അറിയുന്നത്. 2010ഡിസംബറില്‍ ക്രിസ്മസ വേളയിലാണ് വര്‍മ്മ വീട്ടില്‍ വച്ച് ഭാര്യയെ മര്‍ദ്ദിക്കുകയും അയല്‍ക്കാര്‍ അത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തത്.

അനില്‍വര്‍മയുടെ ഭാര്യ പരോമിതയുടെ ഒരു ബന്ധു സമ്മാനിച്ച ക്രിസ്മസ് ട്രീ അഞ്ചുവയസ്സുകാരനായ മകന്‍ അലങ്കരിച്ചുകൊണ്ടിരിക്കെ കോപിഷ്ഠനായ അനില്‍ വര്‍മ അത് എടുത്തെറിഞ്ഞു.

തടസംപിടിച്ച ഭാര്യയെ വര്‍മ്മ മുഖത്തടിച്ചുവീഴ്ത്തി. അവരുടെ മൂക്കില്‍ നിന്നും രക്തം വന്നു. പരോമിതയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്നു ജീവാപായം ഭയന്നു പരോമിത മകനുമൊത്ത് ഒളിവില്‍ പോയി.

പരോമിതയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ബ്രിട്ടീഷ് പൊലീസ് എത്തി ചോദ്യംചെയ്‌തെങ്കിലും നയതന്ത്ര പദവിയുള്ളതിനാല്‍ അനില്‍ വര്‍മയെ അറസ്റ്റു ചെയ്യാനായില്ല. ഭാര്യയുമായി വഴക്കുണ്ടാക്കുമ്പോഴൊക്കെ പൊലീസിനെ വിളിച്ചോ, ആരുമെന്നെ തൊടില്ലെന്നു വര്‍മ പറയുമായിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+