Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ദുരന്തം: റിപ്പോര്‍ട്ട് 4ദിവസത്തിനുള്ളില്‍

Sabarimala Stampede
ശബരിമല: പുല്ലുമേട് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് നാലു ദിവസത്തിനകം നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് എസ് പി എസ് സുരേന്ദ്രന്‍ അറിയിച്ചു, ഫോറന്‍സിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ ശേഷംസംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുല്ലുമേടിനു സമീപമുള്ള ഉപ്പുപാറയിലെത്തിയാണു തെളിവെടുപ്പു നടത്തിയത്.

എസ് പിക്കു പുറമെ രണ്ടു ഡിവൈഎസ്പിമാരും നാല് സി ഐമാരും ഉള്‍പ്പെട്ടതായിരുന്നു അന്വേഷണ സംഘം. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യവും അന്വേഷണത്തിലുള്‍പ്പെടും.

എന്നാല്‍ പുല്ലുമേട് ദുരന്തം യാദൃച്ഛികമായി സംഭവിച്ചതാണെന്ന ഉറച്ച നിലപാടിലാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍. പുല്ലുമേട് ദുരന്തത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

മാത്രമല്ല പുല്ലുമേട് പ്രദേശം വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശമായതു കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന വാദവും പൊലീസിനുണ്ട്. പൊലീസിന്റെ ശ്രദ്ധ അപകടസാധ്യത ഏറെയുള്ള പമ്പ, എരുമേലി മേഖലകളിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+