തരൂരിന്റെ നഷ്ടം, വേണുഗോപാലിന്റെ ഭാഗ്യം
തിരുവനന്തപുരം: അങ്ങനെ ശശിതരൂരിന്റെ രാജി കെ സി വേണുഗോപാലിന് ഭാഗ്യം സമ്മാനിച്ചിരിയ്ക്കുകയാണ്. നായര്‍ സര്‍വീസ് സൊസൈറ്റി കൂടി നിര്‍ദ്ദേശിച്ചതിനാലാണ് വേണുഗോപാലിനെ മന്ത്രിയാക്കിയതെന്നാണ് ദില്ലിയിലെ വര്‍ത്തമാനം. എന്നാല്‍ ഇത് എന്‍ എസ് എസ് നേതൃത്ത്വം അപ്പാടെ നിഷേധിച്ചിട്ടുണ്ട്. ആര്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എന്‍എസ്എസ് വ്യക്തമാക്കിയത്. പക്ഷേ വേണുഗോപാലിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും എന്‍എസ് എസ് വ്യക്തമാക്കി.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മൂന്ന് മാസം കൂടിയേ ഉള്ളു. അതിന് മുമ്പ് എന്‍എസ്എസ് പോലുള്ള സംഘടനകളെ ഒപ്പം നിറുത്താനുള്ള ഒരു തന്ത്രം കൂടിയാണ് വേണുഗോപാലിനെ മന്ത്രിയാക്കുന്നതില്‍ മന്ത്രിയാക്കുന്നതിലൂടെ കോണ്‍ഗ്രസ് മെനഞ്ഞത്. ഒഴിവുള്ള മന്ത്രി സ്ഥാനങ്ങള്‍ നികത്തിയില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് നേതൃത്ത്വത്തിന് അറിയാം.
വേണുഗോപാല്‍ കൂടി മന്ത്രിയാവുന്നതോടെ ആലപ്പുഴയില്‍ നിന്ന മൂന്ന കേന്ദ്ര മന്ത്രിമാരാവും. പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണിയും പ്രവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വയലാര്‍ രവിയും ആലപ്പുഴയില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications