മലയാളി നഴ്‌സ് മരിച്ചത് കോംഗോ പനി മൂലം
ദില്ലി: രാജ്യത്ത് പുതുതായി കണ്ടെത്തിയ കോംഗോ പനി കേരളത്തിലേക്ക് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട്.
പനി ബാധിത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെത്തുന്നതാണ് രോഗം പടാന്‍ ഇടവരുത്തുന്നത്. . പനിയുടെ ലക്ഷണങ്ങളുമായി അന്യ സംസ്ഥാനത്തു നിന്നെത്തുന്നവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഹമദാബാദില്‍ കോംഗോ പനി ബാധിച്ച റാന്നി സ്വദേശിയായ നഴ്‌സ് കഴിഞ്ഞ ദസിവസം മരിച്ചിരുന്നു.
ഇവിടെ മലയാളി നഴ്‌സും ഡോക്ടറും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത് കോംഗോ പനി മൂലമാണെന്നു സ്ഥിരീകരിച്ചു.
അഹമ്മദാബാദിനടുത്ത് കൊളാക്ക് ഗ്രാമത്തിലെ അമീനാ മോമിന്‍ (30) എന്ന സ്ത്രീക്കാണ് ആദ്യം രോഗം ബാധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ജനുവരി ആദ്യവാരം മരിച്ചു.
പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ആശയ്ക്കും ഡോക്ടര്‍ ഗഗന്‍ ശര്‍മ്മയ്ക്കും രോഗം ബാധിക്കുകയായിരുന്നു. ഇരുവരും മരിച്ചു. ഇപ്പോള്‍ ഡോക്ടറുടെ ഭാര്യയും അഞ്ചുവയസ്സുള്ള കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മരിച്ച അമീനയുടെ ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. മൂന്നൂറിലേറെ ജീവനക്കാരുള്ള ആശുപത്രിയില്‍ നൂറോളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണു പ്രാഥമിക വിവരം. ഇവരില്‍ ഭൂരിഭാഗം പേരും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
മൃഗങ്ങളുടെ ദേഹത്തെ ചെള്ളില്‍നിന്നുള്ള വൈറസ് ഉണ്ടാക്കുന്ന 'കോംഗോ പനി' ഇന്ത്യയിലാദ്യമായാണു റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടുത്ത പനി, വയറുവേദന, ഛര്‍ദി എന്നിവയായിരുന്നു അമീനയ്ക്കുണ്ടായ രോഗലക്ഷണങ്ങള്‍. വായുവിലൂടെ രോഗം പകരില്ലെന്നും രോഗം ബാധിച്ചവരുടെ രക്തവുമായോ കോശങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം രോഗം പകരാന്‍ ഇടയാക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു












Click it and Unblock the Notifications