മകരവിളക്കിന്റെ രഹസ്യമെന്തെന്ന് കോടതി

ദേവസ്വം ബോര്‍ഡിനോടാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്നമ്പലമേട്ടില്‍ ആര്‍ക്കും പ്രവേശനമില്ലെങ്കില്‍ അവിടെ മനുഷ്യര്‍ എത്തുന്നത് എങ്ങിനെയാണെന്നും ഹൈക്കോടതി ചോദിച്ചു.
പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള വനം, പോലീസ് വകുപ്പുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം, മകരവിളക്കും മകരജ്യോതിയും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി. എന്നാല്‍, വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തന്നെ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞു.
പുല്ലുമേട് ഇടത്താവളമാണെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് മുന്‍കരുതല്‍ എടുത്തില്ലെന്നും മുന്‍കരുതല്‍ എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുല്ലുമേട്ടിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തിക്കൂടെയെന്നും ഹൈക്കോടതി ചോദിച്ചു.












Click it and Unblock the Notifications