Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവും കുഞ്ഞാലിക്കുട്ടിയെ സഹായിച്ചു?

PK Kunjalikutty
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുടെയും ആരോപണപ്രത്യാരോപണങ്ങളുടെയും നീണ്ടനിര. യുഡിഎഫിനൊപ്പം എല്‍ഡിഎഫും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കുളിച്ച് നില്‍ക്കുകയാണ്.

അതിനൊപ്പം ഇപ്പോള്‍ ബിജെപിയ്ക്കുമേലും നിഴല്‍ വീഴുന്നു. കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് സഹായം നല്‍കിയവരില്‍ ഒരു ബിജെപി നേതാവുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബിജെപിയിലെ ഉന്നതനേതാവും അഭിഭാഷകനുമായ ആളായ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഐസ്‌ക്രീം കേസില്‍ പാര്‍ട്ടി, മുന്നണി വ്യത്യാസമില്ലാതെ സകലരും ഇടപെട്ടുവെന്ന് വ്യക്തമാവുകയാണ്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതിന് ആദ്യ ഗൂഢാലോചന നടന്നത് കോഴിക്കോട്ടെ ഒരു മുന്‍നിര ഹോട്ടലിലാണെന്നും അവിടെ കുഞ്ഞാലിക്കുട്ടിയോടൊപ്പം അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖനും ബിജെപിയിലെ ഈ ഉന്നതനും പങ്കെടുത്തിരുന്നെന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ തുടക്കം മുതലേ കടുത്ത നിലപാട് സ്വീകരിച്ച ബിജെപിയെ വരുതിയിലാക്കുകയായിരുന്നു ഈ ഗൂഢാലോചനയുടെ മുഖ്യ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാവ് ഗൂഡാലോചനയില്‍ പങ്കെടുത്തതോടെ ബിജെപി സമരത്തിനും സ്വാഭാവികമായി അന്ത്യം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് സമരരംഗത്ത് സജീവമായിരുന്ന ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ അന്നത്തെ പ്രമുഖ നേതാവിനെ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അഭിഭാഷകനായ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു.

അന്ന് സമരത്തെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നാരോപിച്ച് ബിജെപി നേതാവിനെതിരെ നഗരത്തില്‍ നിറയെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേസില്‍ കടുത്ത നിലപാടെടുത്ത ബിജെപിയുടെ അന്നത്തെ ജില്ലാ പ്രസിഡന്റിനെയും ഈ നേതാവ് സ്വാധീനിച്ച് നിശബ്ദനാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+