Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്‌ക്രീം കേസ്: ചാനല്‍ വിവാദം കൊഴുക്കുന്നു

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന് ആരോപണം.

ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ജസ്റ്റിസ് കെ. തങ്കപ്പനും വിധിയെഴുതിയത് കോഴ വാങ്ങിയിട്ടായിരുന്നുവെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്.

മുന്‍ പ്രോസിക്യൂഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.സി.പീറ്ററിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാവിഷന്‍ ചാനലാണ് ഞായറാഴ്ച വൈകീട്ട് ജഡ്ജിമാര്‍ക്കെതിരായ ആരോപണം പുറത്തുവിട്ടത്.

കേസില്‍ ജഡ്ജിമാര്‍ക്കുവേണ്ടി 40 ലക്ഷം രൂപ ചെലവഴിച്ചു എന്നായിരുന്നു പീറ്ററിന്റെ ആരോപണം.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.സി.പീറ്റര്‍തന്നെ ഇക്കാര്യം നിഷേധിച്ചു.

ജഡ്ജിമാരെക്കുറിച്ച് യാതൊരു ആരോപണങ്ങളും താന്‍ ഉന്നയിച്ചിട്ടില്ലെന്നായിരുന്നു കെ.സി.പീറ്ററിന്റെ പ്രതികരണം. ഇന്ത്യാവിഷന്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ സത്യസന്ധതയെ അദ്ദേഹം ചോദ്യം ചെയ്തു.

ഇന്ത്യാവിഷന്റെ ലേഖകന്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്നാല്‍, കോഴ ആരോപണങ്ങള്‍ ജഡ്ജിമാരെക്കുറിച്ച് ഉന്നയിച്ചതേയില്ല. എന്റെ ശബ്ദം അവര്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. ഒരു മിമിക്രിക്കാരന് അങ്ങനെ ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചു.

ഇതിന് പിന്നാലെ ഇന്ത്യാവിഷന്റെ പ്രതികരണവും എത്തി. പീറ്റര്‍ വാര്‍ത്ത നിഷേധിച്ചതിനെ ഇന്ത്യാവിഷന്‍ ചോദ്യം ചെയ്തു.

്‌സുബോധമില്ലാത്ത പീറ്റര്‍ അങ്ങനെയൊക്കെ പറഞ്ഞതാവാംമെന്നും ആരോപണം നൂറുശതമാനം അടിസ്ഥാന രഹിതമാണെന്നുമാണ് വാര്‍ത്തയോട് ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രതികരിച്ചത്.

പീറ്ററിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കെ.സി. പീറ്റര്‍ വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയാണ്. വിചാരണ നടപടികള്‍ ഇപ്പോഴും കോട്ടയം പ്രത്യേക കോടതിയില്‍ നടക്കുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു കുറുപ്പിന്റെ പ്രതികരണം.

കെ.സി.പീറ്റര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജസ്റ്റിസ് കെ.തങ്കപ്പനും നിഷേധിച്ചു. കേസിന്റെ വിധി എഴുതിയതില്‍ താന്‍ ആരുടെയും സ്വാധീനത്തിന് വഴങ്ങിയിട്ടില്ലെന്നും പീറ്റര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് തങ്കപ്പന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+